ad
Deshabhimani

​കാവ് ഫെസ്റ്റിന് തുടക്കമായി

കാവ് ഫെസ്റ്റിന്റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Feb 19, 2026, 03:59 AM | 1 min read

പാളയം ​

വി കെ പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാം കാവ് ഫെസ്റ്റിനും വട്ടിയൂർക്കാവ് വികസന സെമിനാറിനും തുടക്കമായി. കാവ് ഫെസ്റ്റ്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. എ എ റഹിം എംപി, കെ സി വിക്രമൻ, പ്രമോദ് പയ്യന്നൂർ, വിനീത്, കെ ജി ആരോമൽ, ഡോ. സി ഭാസ്കരൻ, പന്തളം ബാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് വട്ടിയൂർക്കാവിന്റെ സ്വന്തം സംഗീത പ്രതിഭകൾ നയിക്കുന്ന മെഗാ സംഗീതനിശയും നടന്നു. ഫെസ്റ്റിനോട് അനുബന്ധിച്ച്‌ അമ്യൂസ്മെന്റ് പാർക്ക്, ഫുഡ്‌ കോർട്ട്, പ്രദർശന വിപണന സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച കുടുംബശ്രീ കലാമേളയും സോണി കലാമണ്ഡലം, ഉമാ ഗോവിന്ദ്, മോനിസ നായക് എന്നിവർ അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ എന്നിവയും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home