പ്രതിഷേധ ധർണ നടത്തി

കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജിപിഒ മാർച്ചും ധർണയും എൻഎഫ്പിഇ അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി നീരജ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ക്ഷാമബത്ത നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജിപിഒയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എൻഎഫ്പിഇ അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി നീരജ് ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ അധ്യക്ഷനായി. എൻ വിനോദ് കുമാർ, മുഹമ്മദ് മാഹീൻ, മനോജ് കുമാർ, രതീഷ് കുമാർ, വിഷ്ണുദാസ്, സാബുലാൽ, എം ടി അരുൺ എന്നിവർ സംസാരിച്ചു.








0 comments