41 ലിറ്റർ എണ്ണ നശിപ്പിച്ചു; 7 സ്ഥാപനം പൂട്ടി

തിരുവനന്തപുരം
ഉപയോഗിച്ച പാചക എണ്ണകൊണ്ട് വീണ്ടും ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന ‘ഓപ്പറേഷൻ തെളിമ’ നടത്തി. രണ്ടു ദിവസമായി ജില്ലയിൽ 14 പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ച് 167 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഭക്ഷണം പാകം ചെയ്യാൻ സൂക്ഷിച്ചിരുന്ന 41 ലിറ്റർ പഴകിയ എണ്ണ നശിപ്പിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടിയെടുത്തു. ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലാതെ പ്രവർത്തിച്ചത്, വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാത്തത്, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്, ഭക്ഷ്യവസ്തുക്കളുടെ അനാരോഗ്യകരമായ സംഭരണം തുടങ്ങിയ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി നടപടി സ്വീകരിച്ചു.







0 comments