വികസനത്തേരിൽ പെരുന്തറ ഉന്നതി
എങ്ങും വെളിച്ചം, സുഗമം സഞ്ചാരം

പെരുന്തറ ഉന്നതിയിലെ റോഡുകൾ
എസ് ഒ ദിനു
Published on Dec 03, 2025, 12:00 AM | 1 min read
കഴക്കൂട്ടം
പെരുന്തറ ഉന്നതിയിൽ ഇന്ന് പൊട്ടിപ്പൊളിഞ്ഞ് വെള്ളം കയറുന്ന റോഡുകളില്ല, ഇരുളടഞ്ഞ ഇടവഴികളുമില്ല. ഏതു വഴിയിലൂടെയും സുഗമമായി യാത്ര ചെയ്യാം. റോഡുകൾ നവീകരിച്ച് എൽഇഡി ലൈറ്റുകളും സ്ഥാപിച്ചതോടെ പെരുന്തറ സ്മാർട്ടായെന്ന് നാട്ടുകാരനായ എസ് പ്രവീൺ. അങ്കണവാടി പുനരുദ്ധാരണം, പുല്ലേക്കോണം പെരുംതറ പാലം, ഇടറോഡ് കോൺക്രീറ്റ്, ഇന്റർലോക്ക്, ഹൈമാസ്റ്റ്, എൽഇഡി ലൈറ്റുകൾ എല്ലാ വീട്ടിലും പൈപ്പ് കണക്ഷൻ, ഭവന നിർമാണം, വീട് പുനരുദ്ധാരണം, പഠനമുറി, മേൽക്കൂര മാറ്റൽ, ജലാശയങ്ങളുടെ നവീകരണം എന്നിങ്ങനെ നീളുന്നു വികസനനേട്ടങ്ങൾ. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് വാർഡിലെ സമഗ്ര വികസനങ്ങൾക്കൊപ്പം പെരുന്തറ ഉന്നതിയിലും മികച്ച പദ്ധതികൾ നടപ്പാക്കാനായെന്ന് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് പറഞ്ഞു. നഗരസഭ – അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.











0 comments