ad
Deshabhimani

യുവാവ്‌ 
എംഡിഎംഎയുമായി പിടിയിൽ

വിനീത്
വെബ് ഡെസ്ക്

Published on Jul 10, 2025, 02:19 AM | 1 min read

ചാരുംമൂട്

എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന യുവാവ്‌ 1.012 ഗ്രാം എംഡിഎംഎയും 6.979 ഗ്രാം കഞ്ചാവുമായി മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ പി എ സഹദുള്ളയുടെ ഷാഡോ സംഘത്തിന്റെ പിടിയിലായി. പാലമേൽ എരുമക്കുഴി വിഷ്‌ണുഭവനത്തിൽ വിനീതാണ്‌ (24) പിടിയിലായത്. നൂറനാട് പാറ ജങ്‌ഷനിൽനിന്ന്‌ ഇടപ്പോണിലേക്ക് പോകുന്ന വഴിയിൽ ചെമ്പകശേരി മുക്കിലാണ്‌ ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ മുമ്പും കഞ്ചാവ് കൈവശം സൂക്ഷിച്ചതിൽ കേസുണ്ട്. അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു. അസി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ഗ്രേഡ് ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനു, പ്രവീൺ, സിവിൽ എക്‌സൈസ് ഓഫീസർ താജുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home