നഗരം നയിക്കാൻ ഇളമുറക്കാരൻ

ചേർത്തല നഗരസഭാ ചെയർമാൻ എസ് സോബിന് വരണാധികാരി റിജോ മാത്യു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ടി പി സുന്ദരേശൻ
Published on Dec 27, 2025, 12:54 AM | 1 min read
ചേര്‍ത്തല
നഗരസഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സണായി എൽഡിഎഫിലെ എസ് സോബിൻ. 1953-ല്‍ രൂപീകരിച്ച നഗരസഭയുടെ 14–ാം ചെയര്‍മാനാണ് സോബിൻ. 53 മുതല്‍ 68 വരെ കമ്യൂണിസ്‌റ്റ് നേതാവായിരുന്ന സി കെ കുമരന്‍വക്കീല്‍ മൂന്നുതവണ തുടര്‍ച്ചയായി ചെയര്‍മാനായി. കരുവ ഗ്രാമത്തിന്റെ കമ്യൂണിസ്‌റ്റ് പാരന്പര്യം പിൻപറ്റി ചെറുപ്രായത്തിൽ ഇടതുരാഷ്‌ട്രീയം മനസിലേറ്റി പൊതുരംഗത്ത് ചുവടുവച്ചായിരുന്നു ഇൗ 41 വയസുകാരന്റെ വളർച്ച. അച്ഛൻ എൻ സോമൻ സിപിഐ എം നേതാവും നഗരസഭ കൗൺസിലറുമായിരുന്നു. ചേർത്തല എസ്‌എൻ കോളേജ് റിട്ട. ജീവനക്കാരനുമാണ്. ശ്രീനാരായണ കോളേജ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായി പൊതുപ്രവര്‍ത്തനം തുടങ്ങിയ സോബിന്‍ മാരാരിക്കുളം ഏരിയ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ്ഐ കരുവ മേഖലാ പ്രസിഡന്റായി. 2023-ല്‍ സിപിഐ എം കരുവ ലോക്കല്‍ സെക്രട്ടറിയായി. ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് നഗരസഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയത്. കരുവ ദൃശ്യയുടെ സ്ഥാപക ഭാരവാഹിയാണ്. 451 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എറണാകുളത്തെ സ്വാകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജോലി പൊതുപ്രവർത്തനത്തിനിടയിലും നോക്കി. എസ്എന്‍ കോളേജില്‍ പൊളിറ്റിക്‌സ് ബിരുദം പൂര്‍ത്തിയാക്കിയാണ് സോബിന്‍ രാഷ്‌ട്രീയത്തില്‍ സജീമായത്. 22–ാം വാര്‍ഡ് കണ്ണോത്തുവെളിയില്‍ സോമൻ–സിബി ദന്പതികളുടെ മൂത്തമകനാണ്. സൂര്യയാണ് ഭാര്യ. മക്കൾ: സിയാര, സാരംഗ്, സൗരവ്.










0 comments