ad
Deshabhimani

നെടുമുടിയിൽ യോഗ പരിശീലനം തുടങ്ങി

yoga

യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 11, 2026, 12:31 AM | 1 min read

​​തകഴി

സ്ത്രീകളുടെ ശാരീരിക- മാനസിക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നെടുമുടി പഞ്ചായത്ത് നടപ്പാക്കുന്ന വനിതാ ഘടക പദ്ധതിക്ക് തുടക്കമായി.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം വാർഡിൽ സംഘടിപ്പിക്കുന്ന യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനം ചെയ്തു. ​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന ജനകീയ പദ്ധതികളുടെ ഭാഗമായാണ് 21 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം സംഘടിപ്പിക്കുന്നത്. നിഷ കമൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. എഡിഎസ് സെക്രട്ടറി ശ്രീലത സുധീർ, മായ ജെയ്‌മോൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home