സ്‌കൂൾ കൗൺസലർമാർക്ക് ശിൽപ്പശാല

ആലപ്പുഴ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, യൂണിസെഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്കായി ദ്വിദിന ശിൽപ്പശാല നടത്തി. ആർട്ട് ബേസ്ഡ് സൈക്കോ സോഷ്യൽ വർക്ക്ഷോപ് എന്ന് പേരിൽ നടന്ന ശിൽപ്പശാല അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി എബ്രഹാം ഉദ്ഘാടനംചെയ്തു. ഹസാർഡ് അനലിസ്റ്റ് ചിന്തു, റിസോഴ്‌സ് പേഴ്സൺ കൃഷ്‌ണേന്ദു, എൽഎസ്ജിഡിഎം പ്ലാൻ കോ–ഓർഡിനേറ്റർ രാഹുൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന പരിപാടിയിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ സി പ്രേംജി സർട്ടിഫിക്കറ്റ് വിതരണംചെയ്തു.










0 comments