ad
Deshabhimani

തൊഴിലാളികളെ തിരിച്ചെടുക്കണം: ജില്ലാ ആശുപത്രിക്ക് മുന്നിൽ ധർണ

strick

മാവേലിക്കര ജില്ലാ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 11:59 PM | 1 min read

മാവേലിക്കര

പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി മാവേലിക്കര ജില്ലാശുപത്രിക്ക് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഷാജി മോഹൻ അധ്യക്ഷനായി. ജി അജയകുമാർ, ലീല അഭിലാഷ്, എസ് അനിരുദ്ധൻ, കെ ആർ ദേവരാജൻ, കെ സുനിൽകുമാർ, ഡി തുളസീദാസ്, റെജീബ് അലി, എസ് ഗിരിജ, ജെ ഷാജി എന്നിവർ സംസാരിച്ചു. എസ് ഉമയമ്മ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home