ad
Deshabhimani

ലേബർകോഡിനെതിരെ തൊഴിലാളിരോഷം

labour

തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കായംകുളത്ത്‌ സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on May 12, 2026, 12:10 AM | 1 min read

ആലപ്പുഴ

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി തൊഴിലവകാശങ്ങൾ ഹനിക്കുന്ന ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തതിൽ പ്രതിഷേധിച്ച് നാടെങ്ങും വൻപ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലേബർകോഡ്‌ പകർപ്പ്‌ കത്തിക്കലും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ലേബർ കോഡ് കത്തിച്ച്‌ പ്രതിഷേധിച്ചു. ആലപ്പുഴ നോർത്ത് ബ്രാഞ്ചിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാജിമോൾ, ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, ബ്രാഞ്ച് പ്രസിഡന്റ്‌ ജോമോൻ, സെക്രട്ടറി പി ആർ രാകേഷ്, ജില്ലാ വനിതാ കമ്മിറ്റി കൺവീനർ പി രഞ്‌ജിനി, ജില്ലാ കമ്മിറ്റി അംഗം എം സജീന എന്നിവർ സംസാരിച്ചു. ആലപ്പുഴ സൗത്തിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എസ് ഷീജ, ബ്രാഞ്ച് പ്രസിഡന്റ്‌ എച്ച്‌ ലൂയിസ്, സെക്രട്ടറി കെ വി ബോബൻ, ട്രഷറർ ടോം ചെറിയാൻ എന്നിവർ സംസാരിച്ചു. കായംകുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ ബിജു, ബ്രാഞ്ച് സെക്രട്ടറി മാത്യു വർഗീസ്, സതീഷ്‌കുമാർ, രതീഷ്, മാനസി മോഹൻലാൽ എന്നിവർ നേതൃത്വംനൽകി. മാവേലിക്കരയിൽ ജില്ലാ ട്രഷറർ കെ സി സഞ്‌ജീവ്, ബ്രാഞ്ച് പ്രസിഡന്റ്‌ നീനു വിൽസൺ, സെക്രട്ടറി ജിബിൻ ജോയ്, വീണ വിജയൻ, സജികുമാർ തുടങ്ങിയവരും എടത്വയിൽ ബ്രാഞ്ച് പ്രസിഡന്റ്‌ ലിജിൻ രാജ്, സെക്രട്ടറി സുരേഷ്‌കുമാർ, ട്രഷറർ വിഷ്‌ണു വിമൽ, രാധിക, സിംല തുടങ്ങിയവരും നേതൃത്വം നൽകി. ചേർത്തല ബ്രാഞ്ചിൽ ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, ബ്രാഞ്ച് സെക്രട്ടറി എഫ് ഷിജു, ട്രഷറർ സജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home