ad
Deshabhimani

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക്‌ നൽകി തൊഴിലാളി

ഷൈനി വർഗീസ് കളഞ്ഞുകിട്ടിയ മാല ഉടമ അമ്പിളി സബാഷിന് കൈമാറുന്നു
വെബ് ഡെസ്ക്

Published on Aug 04, 2026, 12:32 AM | 1 min read

മങ്കൊമ്പ്

കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ഉടമയ്‌ക്ക്‌ നൽകി തൊഴിലാളി മാതൃകയായി. പുളിങ്കുന്ന് കരിയിൽ വീട്ടിൽ വർഗീസ് തോമസാണ്‌ വഴിയിൽ കിടന്ന്‌ കിട്ടിയ മാല ഉടമയ്‌ക്ക്‌ നൽകിയത്‌. കായൽപ്പുറം ആറ്റുപുറം വീട്ടിൽ അമ്പിളി സബാഷിന്റെ മാലയണ്‌ ശനിയാഴ്ചയാണ് പുളിങ്കുന്നിൽ പോയി തിരികെ വരുമ്പോൾ നഷ്ടപ്പെട്ടത്. സംഭവം അറിഞ്ഞ പുളിങ്കുന്ന് പഞ്ചായത്ത് 11–-ാം വാർഡംഗം പ്രീതി വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മാല കളഞ്ഞുപോയ വിവരം അറിയിച്ചു. ഇതുകണ്ട വർഗീസ് മാല കിട്ടിയ വിവരം മെമ്പറെ അറിയിക്കുകയായിരുന്നു. ഞായറാഴ്‌ച പഞ്ചായത്ത് ഓഫീസിൽ വച്ച് വർഗീസ് തോമസിന്റെ ഭാര്യ ഷൈനി മാല അമ്പിളി സബാഷിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ ഔസേപ്പച്ചൻ വെമ്പാടംതറ പഞ്ചായത്തംഗങ്ങളായ എ ആർ റെജിമോൻ, പ്രീതി, ഷാൻസി സജീവ്, സെക്രട്ടറി വിനു എന്നിവർ സന്നിഹിതരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home