മഹിളാ അസോസിയേഷൻ അംഗത്വ കാമ്പയിൻ

മഹിളാ അസോസിയേഷൻ അംഗത്വ കാമ്പയിൻ ചാരുംമൂട് ഏരിയാതലം സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത പ്രേമ പ്രദീപിന് നൽകി ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയതല മെമ്പർഷിപ് കാമ്പയിൻ ആരംഭിച്ചു. താമരക്കുളം പച്ചക്കാട് മേഖലയിൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത പ്രേമ പ്രദീപിന് ആദ്യ മെമ്പർഷിപ് നൽകി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി രാജമ്മ, ഷീജ സുരേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. സഫിയ സുധീർ, ഏരിയ സെക്രട്ടറി വി ഗീത, താമരക്കുളം തെക്ക് മേഖലാ സെക്രട്ടറി ശാന്തി സുഭാഷ്, കെ സുമ, ഡി സതി എന്നിവർ പങ്കെടുത്തു.










0 comments