ടി ജി മോഹൻദാസിനെതിരെ മഹിള പ്രതിഷേധം

ടി ജി മോഹൻദാസിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും കെ കെ ജയമ്മ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ കലാപാഹ്വാനം നടത്തിയ സംഘപരിവാർ നേതാവ് ടി ജി മോഹൻദാസിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയ കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയമ്മ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് മായാ രാജേന്ദ്രൻ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ലാലി വേണു, സംസ്ഥാന കമ്മിറ്റിയംഗം സൗമ്യ രാജ്, ബീനാ രമേശ് തുടങ്ങിയവർ സംസാരിച്ചു.










0 comments