ad
Deshabhimani

വനിതാ 
ദിനാഘോഷവും അനുമോദനവും

അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ, ഡിജിറ്റൽ സഖി പ്രൊജക്ട് ക്ലസ്റ്റർ 23, സീവ്യൂ വാർഡ് എഡിഎസ് എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ജി ബി മുകേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 10, 2026, 12:42 AM | 1 min read

ആലപ്പുഴ

അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ, ഡിജിറ്റൽ സഖി പ്രൊജക്റ്റ്‌ ക്ലസ്റ്റർ 23, സീവ്യൂ വാർഡ് എഡിഎസ് എന്നിവ ചേർന്ന്‌ വനിതാദിനാഘോഷം നടത്തി. ആലപ്പുഴ സീവ്യൂ വാർഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി ഹാളിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്‌ ജി ബി മുകേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജിൻസി ജോൺസൺ അധ്യക്ഷയായി. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് ടി ബിജു മുഖ്യ പ്രഭാഷണം നടത്തി. എഡിഎസ് സെക്രട്ടറി ഷീല ജെയിംസ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ വി എച്ച്‌ അൻസാർ, ഡിജിറ്റൽ സഖി പ്രൊജക്റ്റ്‌ ക്ലസ്റ്റർ കോ ഓർഡിനേറ്റർ മുംതാസ് ബീഗം, അസി. സബ് ഇൻസ്‌പെക്ടർ ആരതി പ്രദീപ്‌, ലിൻഡ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എഴുപത് കഴിഞ്ഞ എഡിഎസ്‌ അംഗങ്ങളെയും ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home