എന്റെ പുസ്‍തകം റീൽ
വിജയികൾക്ക് സമ്മാനം നൽകി

ആലപ്പുഴ
വായനമാസാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘എന്റെ പുസ്‌തകം’ ജില്ലാതല പുസ്‍തകാസ്വാദന റീൽ മത്സര വിജയികൾക്ക് കലക്‌ടര്‍ ഷാജി വി നായർ സമ്മാനം വിതരണംചെയ്‍തു. സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടിയ മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിലെ എട്ടാംതരം വിദ്യാർഥിനി ആരാധ്യ ആന്റണി, രണ്ടാംസ്ഥാനം നേടിയ മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്പതാം തരം വിദ്യാർഥിനി അമൃത പി നായർ, കോളേജ് തലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയ കായംകുളം എംഎസ്എം കോളേജിലെ ഒന്നാംവർഷ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാർഥിനി അമിത എസ് ബൈജു, ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിലെ ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി മൂന്നാം വർഷ വിദ്യാർഥിനി കെ പി ലയ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. കലക്‌ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ പുസ്‍തകങ്ങൾ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനമായി നൽകിയത്.








0 comments