കൂടുതൽ പൊതിച്ചോര്‍ നൽകും: സജി ചെറിയാൻ

മാവേലിക്കര
പതിനായിരങ്ങൾക്ക് ആശ്വാസമേകുന്ന ഹൃദയപൂർവം പദ്ധതി ഡിവൈഎഫ്ഐ നിർത്തില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ പറഞ്ഞു. കൂടുതൽ പൊതിച്ചോറുകൾ ഇനിമുതൽ ഡിവൈഎഫ്ഐ വിതരണം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് പുഷ്പൻ നഗറിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭയപ്പെടുത്തി പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ആലപ്പുഴയിലെ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് മന്ത്രി കെ മുരളീധരന് നല്ല ധാരണയില്ല. പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമം ഏത് കേന്ദ്രത്തിൽനിന്നുണ്ടായാലും നിങ്ങൾക്ക് ഊഹിക്കാനാവാത്ത പ്രതിഷേധം ഉയർന്നുവരും. ഒരു കൊടി എടുത്തുകളഞ്ഞാൽ ആ സ്ഥാനത്ത് 10 കൊടികൾ നാട്ടും. യുഡിഎഫ് സർക്കാർ വെറും 50 ദിവസംകൊണ്ട് എല്ലാം തകർത്തു. ക്ഷേമ പെൻഷനുകൾ ഇല്ലാതാക്കി. കിഫ്ബി പദ്ധതികൾ, പൊതുവിദ്യാഭ്യാസ, കാർഷിക മേഖലകളും നശിപ്പിച്ചു. 30 നിയമസഭാ മണ്ഡലങ്ങളിലാണ് യുഡിഎഫ്, ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. നിരന്തരം നുണകൾ മാത്രം പറയുന്ന വി ഡി സതീശന്റെ പുതിയനുണ ടാറ്റയെക്കുറിച്ചാണ്. ഒരാൾക്ക് ഇങ്ങനെ കള്ളം പറയാൻ എങ്ങനെ കഴിയുന്നു. ബിജെപി സംസ്ഥാന ഭരണത്തിൽ നേരിട്ടിടപെടുന്ന സാഹചര്യം സതീശൻ സൃഷ്ടിച്ചു. എൽഡിഎഫ് സർക്കാർ നൂറനാട് പി കൃഷ്‌ണപിള്ള സാംസ്കാരികനിലയത്തിന് വിട്ടുനൽകിയ ഭൂമി റദ്ദാക്കിയത് അനാദരവും കേരള ചരിത്രത്തോട് വെല്ലുവിളിയാണ്. ആ തീരുമാനത്തിൽനിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ കേരളം മാപ്പ് നൽകില്ല– സജി ചെറിയാൻ പറഞ്ഞു.









0 comments