വോട്ട് കുറഞ്ഞത് പരിശോധിക്കും: ആർ നാസർ

ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് വോട്ട് കുറയാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. വസ്‌തുതകൾ കൃത്യമായി പരിശോധിച്ച് പോരായ്‌മകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. പാർടിക്ക് സ്ഥിരമായി വോട്ടുചെയ്യുന്ന ചില വിഭാഗങ്ങൾ ഇത്തവണ ചെയ്‌തിട്ടില്ല. ഇത് എന്തുകൊണ്ട് സംഭവിച്ചെന്ന് പരിശോധിക്കും. കായംകുളത്ത് സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ മോശക്കാരാക്കുന്ന സംഘത്തിന്റെ പ്രവർത്തനമുണ്ട്. പാർടിക്ക് പുറത്തുള്ളവരാണ് ഇവർ. കുറേക്കാലമായി ഇവർ രംഗത്ത് ഇല്ലായിരുന്നു. ഇവരാണ് അവിടെ പാർടിക്കുള്ളിലെ ചിലർക്കെതിരെ വസ്‌തുതാവിരുദ്ധമായ പ്രതികരണം നടത്തുന്നതെന്ന് ആർ നാസർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.










0 comments