ad
Deshabhimani

ട്രാൻസ്‌ഫോർമറിൽ കാടുകയറി

ട്രാൻസ്‌ഫോർമറും വൈദ്യുതകമ്പിയും കാട് മൂടിയ നിലയിൽ

ട്രാൻസ്‌ഫോർമറും വൈദ്യുതകമ്പിയും കാട് മൂടിയ നിലയിൽ

വെബ് ഡെസ്ക്

Published on Dec 12, 2025, 12:10 AM | 1 min read

മാന്നാർ

ട്രാൻസ്‌ഫോർമറിൽ കാടുകയറി വൈദ്യുതിബന്ധം തകരാറിലാകുന്നതായി പരാതി. മാന്നാർ വൈദ്യുത സെക്ഷൻ പരിധിയിയിൽ വേട്ടുവക്കേരി പാടത്തിന്‌ സമീപം സ്ഥാപിച്ച ട്രാൻസ്‌ഫോർമറിലും വൈദ്യുത കമ്പിയിലും ഫ്യൂസ് കാരിയറിലുമാണ് വള്ളിപ്പടർപ്പുകൾ കയറിയത്. ശക്തമായ കാറ്റിൽ വള്ളിപ്പടർപ്പുകൾ കമ്പികളിൽ ഉരസി വലിയ ശബ്‌ദമുണ്ടാകുന്നു. അടിക്കടി വൈദ്യുതിബന്ധവും തകരാറിലാകുന്നു. ട്രാൻസ്‌ഫോർമറിൽ കയറിയ വള്ളിപ്പടർപ്പുകൾ നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home