ad
Deshabhimani

പെരുമ്പളം പഞ്ചായത്തിന്​ സുസജ്ജമായ ആസ്ഥാനം

സഫലമായത്​ നാടിന്റെ സ്വപ്​നം

perumbalam

പെരുന്പളം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ്​ മന്ദിരം

വെബ് ഡെസ്ക്

Published on Aug 06, 2025, 12:28 AM | 1 min read

ചേർത്തല

പെരുമ്പളം പഞ്ചായത്തിന്​ സുസജ്ജമായ ഓഫീസ്​ മന്ദിരമായി. പ്രവർത്തനത്തിലെ പരിമിതികൾ ഒഴിവാക്കാനും ആവശ്യങ്ങൾക്ക്​ എത്തുന്നവർക്ക്​ മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ്​ ഓഫീസ്​ നവീകരിച്ചത്​. അസ‍ൗകര്യങ്ങൾ പരിഹരിച്ച്​ പൊതുജനങ്ങൾക്ക്​ അടിസ്ഥാനസ‍ൗകര്യം ഉറപ്പാക്കിയാണ്​ രൂപകൽപ്പന. ​വികസനഫണ്ടുകളിൽ ഉൾപ്പെടുത്തി 67.72 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്​. ടേക്ക് എ ബ്രേക്ക് വഴിയിടം, കോണ്‍ഫറൻസ്​ ഹാള്‍, മുലയൂട്ടൽ കേന്ദ്രം, ഫ്രണ്ട് ഓഫീസ്, കഫറ്റീരിയ, ഭിന്നശേഷിസൗഹൃദ ശുചിമുറികള്‍, റാംപ്​ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നവീകരിച്ച കെട്ടിടത്തിലുണ്ട്. ഗ്രാമവാസികളുടെ ചിരകാലസ്വപ്​നമാണ്​ പഞ്ചായത്ത്​ ഭരണസമിതി യാഥാർഥ്യമാക്കിയത്​. മന്ത്രി എം ബി രാജേഷ്​ കഴിഞ്ഞദിവസം ഓഫീസ്​ നാടിന്​ സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home