വികസന നായികയ്‌ക്ക് വരവേൽപ്

എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ പുല്ലുകുളങ്ങരയിൽ വോട്ടഭ്യർഥിക്കുന്നു
കായംകുളം
പത്ത് വർഷക്കാലം മണ്ഡലത്തിന്റെ മുഖഛായ മാറ്റിയ യു പ്രതിഭ വീണ്ടും മത്സരിക്കാനിറങ്ങുന്നതിൽ ജനങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല. വികസന നായികയെ സ്വീകരിക്കാനായി ഓരോ കേന്ദ്രങ്ങളിലും ജനപങ്കാളിത്തം ശ്രദ്ധേയമാകുകയാണ്. തിങ്കളാഴ്ച രാവിലെ മുതൽ മണ്ഡലത്തിലെ പ്രമുഖരെയടക്കം കണ്ട് അനുഗ്രഹം വാങ്ങി. മൂലശ്ശേരിൽ ക്ഷേത്രത്തിലെ ചടങ്ങിലും ചെട്ടികുളങ്ങരയിലെ പരിപാടിയിലും പങ്കെടുത്തു. ഏറെ നാളത്തെ ആവശ്യമായിരുന്ന പുല്ലുകുളങ്ങര–പമ്പ സർവീസ് യു പ്രതിഭ ഇടപെട്ട് ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേർ എത്തി. എല്ലാ മലയാളമാസം ഒന്നാം തീയതിയും മണ്ഡലപൂജകാലത്തും പുല്ലുകളങ്ങര ധർമശാസ-്‌താക്ഷേത്രത്തിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കും.










0 comments