ad
Deshabhimani

"കെടാതെ ഞങ്ങൾ 
സൂക്ഷിക്കും'

ഇ എം എസ് - എ കെ ജി ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ 
മുഹമ്മ ചീരപ്പൻചിറയിലെ എ കെ ജി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുന്നു

ഇ എം എസ് - എ കെ ജി ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ 
മുഹമ്മ ചീരപ്പൻചിറയിലെ എ കെ ജി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Mar 22, 2026, 01:31 AM | 1 min read

മുഹമ്മ

ഇ എം എസ്, --എ കെ ജി ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മയിൽ ബാലസംഘം അനുസ്‌മരണറാലിയും പുഷ്‌പാർച്ചനയും സമ്മേളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത റാലിക്ക് ശേഷം ചീരപ്പൻചിറയിലെ എ കെ ജി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് സച്ചിൻ ജോസഫ് അധ്യക്ഷനായി. കെ ഡി ഉദയപ്പൻ, എൻ പി രവീന്ദ്രനാഥ്, എം എ കമൽദേവ്, എം വി സാബുമോൻ, വിശാല അശോകൻ, ഏരിയ സെക്രട്ടറി കെ എസ് നിമിഷ എന്നിവർ സംസാരിച്ചു. എ കെ ജി ചരമവാർഷിക ദിനമായ ഞായറാഴ്‌ച ദിനാചരണ കമ്മിറ്റി പ്രകടനം, പുഷ്പാർച്ചന, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിനുള്ള പ്രകടനത്തിന് ശേഷം സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ സുരേന്ദ്രൻ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home