ad
Deshabhimani

കേന്ദ്രസഹായമില്ലാതെ വയനാട് പുനരധിവാസം പൂര്‍ത്തിയാക്കും: മന്ത്രി കെ രാജൻ

എ ശിവരാജന്‍ ഫാമിലി ട്രസ്‌റ്റ്‌ ഏര്‍പ്പെടുത്തിയ എ ശിവരാജൻ പൊതുപ്രവർത്തക പുരസ്‌കാരം മന്ത്രി കെ രാജന് 
വിപ്ലവഗായിക പി കെ മേദിനി സമ്മാനിക്കുന്നു

എ ശിവരാജന്‍ ഫാമിലി ട്രസ്‌റ്റ്‌ ഏര്‍പ്പെടുത്തിയ എ ശിവരാജൻ പൊതുപ്രവർത്തക പുരസ്‌കാരം മന്ത്രി കെ രാജന് 
വിപ്ലവഗായിക പി കെ മേദിനി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2025, 12:51 AM | 1 min read

​മാരാരിക്കുളം

കേന്ദ്രസർക്കാർ സഹായമില്ലാതെ വയനാട് പുനരധിവാസം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. സിപിഐ ആര്യാട് വെസ്‌റ്റ്‌, ഈസ്‌റ്റ്‌, പാതിരപ്പള്ളി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ ശിവരാജൻ, കെ ശിവപാലൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ​വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം നിരാശാജനകമാണ്. ദുരിതബാധിതരായ മുഴുവൻ പേരെയും പുതുവർഷത്തിൽ പുനരധിവസിപ്പിക്കും. കേരളം ആവശ്യപ്പെട്ട ധനസഹായം കേന്ദ്രം നൽകിയില്ല. നാട്ടിലെ ജനങ്ങളോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് അർഹമായ എയിംസ് കേരളത്തിൽ സ്ഥാപിക്കണം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക്‌ ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണുള്ളതെന്ന്‌ മന്ത്രി പറഞ്ഞു. ​സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സനൂപ് കുഞ്ഞുമോൻ അധ്യക്ഷനായി. എ ശിവരാജന്‍ കുടുംബ ട്രസ്‌റ്റ്‌ ഏര്‍പ്പെടുത്തിയ എ ശിവരാജൻ പൊതുപ്രവർത്തക പുരസ്‌കാരം മന്ത്രി കെ രാജന് വിപ്ലവഗായിക പി കെ മേദിനി സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമന്‍ അനുസ്‌മരണ പ്രഭാഷണവും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി ടി ജിസ്‌മോൻ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്‌ണപ്രസാദ്, ദീപ്തി അജയകുമാർ, മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, ഉണ്ണി ശിവരാജൻ, സംഘാടകസമിതി കൺവീനർ എ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home