കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പുയർന്നു

മങ്കൊമ്പ്
കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായതോടെ അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ജലനിരപ്പുയരുന്നു. കിഴക്ക് പെയ്ത വെള്ളം കൂടുതലായി എത്തുന്നതോടെ കുടുതൽ സ്ഥലങ്ങൾ വെള്ളത്തിലാകും. അപ്പർകുട്ടനാട് മേഖലയായ , മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കുട്ടനാട്ടിൽ പുളിങ്കുന്ന് പഞ്ചായത്തിലെ ഒന്ന്, 14, 13, 15 വാർഡുകളിലെ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭിഷിണിയിലാണ്. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ചങ്ങനാശേരി - ചതുർഥ്യാകരി റോഡിൽ ബിനോബാ നഗർ ഭാഗത്തെ റോഡ് വെള്ള ക്കെട്ടിലാണ്, കിടങ്ങറ- നീരേറ്റുപുറം റോഡിൽ മുട്ടാർ സൗഹൃദയാ ജങ്‌ഷനിൽ റോഡിൽ വെള്ളം കയറി.










0 comments