ആറ്റുതീരങ്ങളിൽ വെള്ളമൊഴിയുന്നു

പെരുവേലിൽചാൽ പുഞ്ചയിൽനിന്ന് വെട്ടിയാർ ചീപ്പ് വഴി അച്ചൻകോവിലാറ്റിലേക്ക് വെള്ളം തിരികെ ഒഴുകുന്നു
മാവേലിക്കര
അച്ചൻകോവിലാറിൽ ചെറിയതോതിൽ ജലനിരപ്പ് കുറഞ്ഞതോടെ മാവേലിക്കര താലൂക്കിലെ ആറ്റുതീരങ്ങളിൽനിന്ന് വെള്ളം വലിഞ്ഞുതുടങ്ങി. പെരുവേലിൽ, തഴക്കര, കരിപ്പുഴ, മങ്ങാട്ട് മരത്തേരി, ഉള്ളിട്ട എന്നീ പുഞ്ചകളിൽനിന്ന് ആറ്റിലേക്ക് വെള്ള വലിയുന്നുണ്ട്. കൈവഴികളുടെ വീതി കുറവായതിനാൽ സാവധാനമാണ് ആറ്റിലേക്കുള്ള ഒഴുക്ക്. വീടുകളിൽനിന്ന് വെള്ളം ഒഴിഞ്ഞാലും ആളുകൾ ക്യാമ്പിൽനിന്ന് മടങ്ങാൻ പിന്നെയും വൈകും. ആരോഗ്യവകുപ്പ് സൂപ്പർ ക്ളോറിനേഷൻ ചെയ്യാതെ കിണർ വെള്ളം ഉപയോഗിക്കാനാവില്ല. മിക്ക വീടുകളും മാലിന്യം അടിഞ്ഞ് താമസ യോഗ്യമല്ലാതായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. താലൂക്കിലെ 15 ദുരിതാശ്വാസ ക്യാമ്പുകളും തുടരുന്നു. ഔദ്യോഗിക കണക്കുപ്രകാരം ക്യാമ്പുകളിലുള്ളത് 2040 പേരാണെങ്കിലും അതിലേറെയുണ്ടെന്നാണ് വിവരം.










0 comments