വ്യാപാര മേഖലയിൽ വേതനം പരിഷ്‌കരിക്കണം

ചേർത്തല
വ്യാപാര മേഖലയിലെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കണമെന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ടി എം ഷെറീഫ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് വി ആർ വാസുദേവൻ അധ്യക്ഷനായി. സെക്രട്ടറി രാജേഷ് വിവേകാനന്ദ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം എ എസ് സാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്, പി പി ദിലീപൻ, സൽമ സുനിൽ, പി ഷാജിമോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പി ദിലീപ് (പ്രസിഡന്റ്), വി ആർ വാസുദേവൻ, സൽമ സുനിൽ, അശോകൻ (വൈസ്‌പ്രസിഡന്റുമാർ), രാജേഷ് വിവേകാനന്ദ (സെക്രട്ടറി), രേഖ മനീഷ്, ടി സിറാജ് (ജോയിന്റ് സെക്രട്ടറിമാർ), പി ഹരീഷ് (ട്രഷറർ).










0 comments