വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ സമ്മേളനം ഷാജി ചിന്നൂസ് നഗറിൽ (ചാരുംമൂട് കടയ്‌ക്കാടൻസ് സെന്റർ പോയിന്റ് ) ചേർന്നു. രാവിലെ ഒമ്പതിന് ഏരിയ പ്രസിഡന്റ് എ നൗഷാദ് പതാക ഉയർത്തി. സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്‌തു.
ഏരിയ പ്രസിഡന്റ് എ നൗഷാദ് അധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ എം എസ് അരുൺകുമാർ എംഎൽഎ ആദരിച്ചു. വിവിധ മേഖലകളിൽ വിജയിച്ചവരെഏരിയ രക്ഷാധികാരി ബി ബിനു ആദരിച്ചു. മുതിർന്ന വ്യാപാരികളെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ആദരിച്ചു. മികച്ച വനിതാ സംരംഭകരെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ആദരിച്ചു. സമിതി ഏരിയ സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ് ശരത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ആശ്വാസ് പദ്ധതി ട്രസ്‌റ്റ് കൺവീനർ വി എം വർഗീസ് ആശ്വാസ് പദ്ധതി റിപ്പോർട്ടിങ് നടത്തി. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ്‌കുമാർ, കെ പി മുരുകേശ്, ഇ എ സമീർ, ഷാജി അറഫാ, ബി അശോക്‌കുമാർ, ശ്രീജിത്ത് എസ് പിള്ള , ബി ഫഹദ്, എസ് വിഷ്‌ണു, അജിത്, ഷാനവാസ് ഖാൻ, ഷക്കീലാബ് അഷറഫ്, രാകേഷ്, രാധാമണി, എൻ ശിവപ്രകാശ്, എ കെ മുഹമ്മദ് കുഞ്ഞു എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ 25 അംഗ ഏരിയ കമ്മിറ്റിയെയും 14 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ബി ഫഹദ് (പ്രസിഡന്റ്), നൂറുദ്ദീൻ, ശ്രീജിത്ത് എസ് പിള്ള, റിയാസ് ചൂനാട് (വൈസ്‌പ്രസിഡന്റുമാർ), എസ് വിഷ്‌ണു (സെക്രട്ടറി), കെ രാജൻ, ബിജു പവിത്രം, ഹാരിസ് (ജോയിന്റ് സെക്രട്ടറിമാർ), ബി അശോക്‌കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.










0 comments