ad
Deshabhimani

കലവൂർ മേൽപ്പാലം

അശാസ്ത്രീയ നിർമാണവും വെള്ളക്കെട്ടും പരിഹരിക്കണം

വ്യാപാരി വ്യവസായി സമിതി കലവൂർ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 02:03 AM | 1 min read

കലവൂർ

കലവൂർ മേൽപ്പാലത്തിന്റെ അശാസ്ത്രീയ നിർമാണവും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കലവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ ജയരാജ് അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും രക്ഷിതാക്കളെയും കാർഡ് ബാങ്ക് ചെയർമാൻ അഡ്വ. കെ ആർ ഭഗീരഥൻ പൊന്നാട അണിയിച്ചു. അര നൂറ്റാണ്ടിലേറെയായി കലവൂർ കമ്പോളത്തിലുള്ള ആറ് മുതിർന്ന വ്യാപാരികളെ പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ ആദരിച്ചു. ജീവിതമാണ് ലഹരി എന്ന സന്ദേശം ഉൾപ്പെടുത്തി എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ് ബോധവൽക്കരണ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. സെക്രട്ടറി വി വേണു, എസ് മധുകുമാർ,സനൽ സാകേതം, വി സജി, എ ആർ ഷാജി, വി എം വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി എസ് ബാബു (പ്രസിഡന്റ്‌), വി സജി, എസ് മധു കുമാർ (വൈസ് പ്രസിഡന്റുമാർ), ആർ ജയരാജ് (സെക്രട്ടറി), വി വേണു, സി സുദർശനൻ (ജോയിന്റ് സെക്രട്ടറിമാർ), എ ആർ ഷാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home