വോളിബോൾ കോച്ചിങ് ക്യാമ്പ്

വയലാർ പി ആർസിയിലെ സമ്മർ കോച്ചിങ് ക്യാമ്പിലെത്തിയവർ സംഘാടകരോടൊപ്പം
വയലാർ
ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും വയലാർ പിആർസിയുടെയും ആഭിമുഖ്യത്തിൽ വയലാർ പിആർസി സ്‌റ്റേഡിയത്തിൽ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. സ്‌പോർട്സ് കൗൺസിൽ കോച്ചും ഇന്ത്യൻ നേവി താരവുമായിരുന്ന സിജു ജോസഫിന്റെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടുമാണ് പരിശീലനം. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജെയിംസ് ഉദ്ഘാടനംചെയ്‌തു. കേരള വോളിബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ആർ ബിജുരാജ്, എ കെ അജയകുമാർ, യു ജി ഉണ്ണി, പി ജി മുരളീധരൻ, ടി വി സന്തോഷ്‌കുമാർ, പി ജി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.










0 comments