ad
Deshabhimani

കാഴ്ചയുടെ കരുതലുമായി 
140 കുട്ടികൾക്ക് കണ്ണട നൽകി ​

കുട്ടികൾക്കായുള്ള  കണ്ണടവിതരണം ​മണ്ണഞ്ചേരി  സ്റ്റേഷൻ എസ്എച്ച്ഒ  
പി ജി മധു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 21, 2026, 01:37 AM | 1 min read

മുഹമ്മ

മുഹമ്മ, ചേർത്തല ലയൺസ് ക്ലബ്ബുകൾ ചേർന്ന് ‘സൈറ്റ് ഫോർ കിഡ്‌സ്' പദ്ധതിയുടെ ഭാഗമായി കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി സൗജന്യ കണ്ണട വിതരണംചെയ്‌തു. 140 കുട്ടികൾക്കാണ് കണ്ണടകൾ നൽകിയത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി ജി മധു വിതരണം ഉദ്ഘാടനംചെയ്‌തു. ​റീജിയൻ ചെയർമാൻ അഡ്വ. ടി സജി അധ്യക്ഷനായി . സോൺ ചെയർമാന്മാരായ കിഷോർ ചാറ്റർജി, അഡ്വ. പ്രിയ അരുൺ, ചേർത്തല ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. തര്യൻ കടവൻ, മുഹമ്മ ലയൺസ് ക്ലബ് പ്രസിഡന്റ് ഗണേഷ് കുമാർ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home