വിഷു വിപണനമേള

ഹരിപ്പാട് ടൗൺഹാൾ ജങ്‌ഷനിൽ കയർഫെഡിന്റെ വിഷു വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കയർഫെഡ് ഹരിപ്പാട് ഷോറൂമിന്റെ നേതൃത്വത്തിൽ ടൗൺ ഹാൾ ജങ്ഷനിൽ മഹാ വിപണനമേള ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ഡയറക്ടർ കെ എൻ തമ്പി അധ്യക്ഷനായി. ഹരിപ്പാട് നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി സാറാമ്മ ആദ്യവിൽപ്പന നടത്തി. നഗരസഭ കൗൺസിലർമാരായ എസ് കൃഷ്ണകുമാർ, ചന്ദ്രവല്ലിയമ്മ, അഡ്വ. സജു കെ ജോയ്, കയർഫെഡ് ജനറൽ മാനേജർ വി അജാക്സ്, ആർ സുമ, രാജേഷ്, അമ്പിളി എന്നിവർ സംസാരിച്ചു.









0 comments