ad
Deshabhimani

സ്‌കൂളിൽ സമൂഹവിരുദ്ധരുടെ അക്രമവും മോഷണവും

news

സ്-കൂളിലെ പാർക്ക് സമൂഹവിരുദ്ധ സംഘം തകർത്ത നിലയിൽ

വെബ് ഡെസ്ക്

Published on Apr 14, 2026, 02:10 AM | 1 min read

അമ്പലപ്പുഴ ​

സ്‌കൂളിൽ സമൂഹവിരുദ്ധർ നടത്തിയ അക്രമത്തിൽ ലക്ഷങ്ങളുടെ നഷ്‌ടം. ദേശീയ പാതയോരത്തെ പുന്നപ്ര ഗവ. ജെബി സ്‌കൂളിലാണ് അക്രമമുണ്ടായത്. രണ്ട് ദിവസത്തെ അവധിക്കുശേഷം തിങ്കൾ രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് വർഷം മുമ്പ് എസ്‌എസ്‌കെ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച കുട്ടികളുടെ പാർക്കിലാണ് അക്രമം. സിമന്റിൽ തീർത്ത മയിൽ, മാൻ, ജിറാഫ്, കൊക്ക് എന്നിവയുടെ രൂപങ്ങൾ തകർത്തു. നിരവധി ചെടിച്ചട്ടികളും തകർത്ത നിലയിലാണ്‌. തകർത്തതിന്റെ ചില ഭാഗങ്ങൾ കിണറ്റിലും തളളി. ബോർവെല്ലും തകർത്തു. സ്‌കൂൾ ഓഡിറ്റോറിയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന മൈക്ക് സ്‌റ്റാൻഡ് മോഷ്‌ടിച്ചതായും പരാതിയുണ്ട്‌. അധികൃതർ പുന്നപ്ര സ്‌റ്റേഷനിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home