Deshabhimani

വെള്ളാപ്പള്ളി 
നവതി ആഘോഷിച്ചു

Vella
വെബ് ഡെസ്ക്

Published on Sep 17, 2026, 12:31 AM | 1 min read

ചേർത്തല

എസ്‌എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബങ്ങളോടും സഹപ്രവർത്തകരോടും ഒപ്പം നവതി ആഘോഷിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടുമുറ്റത്ത്‌ ഒരുക്കിയ പന്തലിൽ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേർന്ന്‌ കേക്ക്‌ മുറിച്ചു. എസ്‌എൻഡിപി യോഗം നേതാക്കളും പ്രവർത്തകരും പിറന്നാളാശംസ നേർന്നു. എല്ലാവർക്കും പിറന്നാൾസദ്യ വിളന്പി.​ സിപിഐ എം തിരുത്തൽ പ്രക്രിയ സ്വാഗതാർഹമാണെന്ന്‌ വെള്ളാപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു. ഇത്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ മാത്രം സാധ്യമായ കാര്യമാണ്‌. സതീശൻ സർക്കാരിനെക്കുറിച്ച്‌ അഭിപ്രായത്തിന്‌ സമയമായില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home