Deshabhimani

അമിതവേഗം

പെരുന്പളം പാലത്തിൽ വാഹനാപകടം

പെരുമ്പളം പാലത്തിൽ വെള്ളി വൈകിട്ട്‌ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചിട്ടശേഷം ടാറിങ്‌ യന്ത്രത്തിൽ ഇടിച്ചുനിന്ന കാർ

പെരുമ്പളം പാലത്തിൽ വെള്ളി വൈകിട്ട്‌ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചിട്ടശേഷം ടാറിങ്‌ യന്ത്രത്തിൽ ഇടിച്ചുനിന്ന കാർ

വെബ് ഡെസ്ക്

Published on Oct 18, 2026, 12:12 AM | 1 min read

ചേർത്തല
വേന്പനാട്‌ കായലിന്‌ കുറുകെ നിർമിച്ച പെരുന്പളം പാലത്തിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്ക്‌ യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ ടാറിങ്‌ യന്ത്രത്തിലും ഇടിച്ചുകയറി. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ അപകടം. ​കാർ യാത്രക്കാർ ഉൾപ്പെടെ ആറുപേർക്ക്‌ പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച പെരുന്പളം സ്വദേശികളായ അമർജ്യോതി, നിഹാൽ എന്നിവർക്കും കാർയാത്രക്കാരായ അരൂക്കുറ്റി സ്വദേശികളായ മിഥുൻ, നിധിൻ, മുഹമ്മദ്‌ ഷാഫി, പാണാവള്ളി സ്വദേശി അമൽ പുഷ്‌പൻ എന്നിവർക്കും പരിക്കേറ്റു. ടാറിങ്‌ നടക്കുന്നതിനാൽ പാലത്തിൽ ഒരുവശംവഴി മാത്രമാണ്‌ ഗതാഗതം അനുവദിച്ചത്‌. ബൈക്കിൽ പിന്നാലെയെത്തിയ കാറാണിടിച്ചത്‌. ​ വാഹനങ്ങളുടെ അമിതവേഗം തടയാൻ പൊലീസ്‌ നിരീക്ഷണം ശക്തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ആലപ്പുഴ ബൈപാസ്‌ തുറന്നപ്പോഴും അപകടങ്ങൾ പതിവായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home