ad
Deshabhimani

കരുവാറ്റയിലും വീയപുരം ചുണ്ടൻ

VBC

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ കരുവാറ്റ വള്ളംകളിയിൽ വില്ലജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ 
ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2025, 12:42 AM | 1 min read

ഹരിപ്പാട്

കരുവാറ്റലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മൽസരത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി.ആവേശം നിറഞ്ഞ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് വീയപുരം വിജയിച്ചത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതെത്തി. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ നാലാമതും കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ അഞ്ചാമതും കാരിച്ചാൽ ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ ആറാമതുമായി ഫിനിഷ്‌ ചെയ്‌തു.​ കൃഷിമന്ത്രി പി പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു. ​ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷയായി. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ് സനിൽകുമാർ പതാക ഉയർത്തി. ​മുൻ എംഎൽഎ കെ കെ ഷാജു, ജലോത്സവസമിതി സെക്രട്ടറി എം എം അനസ് അലി, സിബിഎൽ ടെക്‌നിക്കൽ കമ്മിറ്റിയംഗം ആർ കെ കുറുപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ, സുനിൽകുമാർ, ഷാജി കരുവാറ്റ, പി ബി ബിജു, കെ രംഗനാഥക്കുറുപ്പ്, സി മുരളി, വി രാജു, പി ഹരിദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home