ad
Deshabhimani

അങ്കണവാടിയിലെ പുതുക്കിയ മെനു

ബിരിയാണിവച്ച്‌ ജില്ലാതല ഉദ്ഘാടനം

അങ്കണവാടികളിൽ പോഷകസമൃദ്ധമായ പുതിയ ഭക്ഷണമെനു നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി ബിരിയാണിവച്ച്‌ നടത്തുന്നു

അങ്കണവാടികളിൽ പോഷകസമൃദ്ധമായ പുതിയ ഭക്ഷണമെനു നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി ബിരിയാണിവച്ച്‌ നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 16, 2025, 01:03 AM | 1 min read

മാരാരിക്കുളം
ജില്ലയിലെ എല്ലാ അങ്കണവാടികളിലും പോഷകസമൃദ്ധമായ പുതിയ ഭക്ഷണ മെനു നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 75–-ാം മ്പർ അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ബിരിയാണിവച്ച്‌ നടത്തി. പരിഷ്‌കരിച്ച ഭക്ഷണ മെനു അനുസരിച്ച് ദിവസവും വിവിധതരം ഭക്ഷണമാണ് കുട്ടികൾക്ക് നൽകുക. ഓരോ വിഭവങ്ങളും തയാറാക്കാനുള്ള ചേരുവകളും അവയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യവും ഉൾപ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സംഗീത അധ്യക്ഷയായി. ആർ അഞ്ജന പ്രീ സ്‌കൂൾ കുട്ടികളുടെ പോഷണ നിലവാര സ്‌ക്രീനിങ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇന്ദിര തിലകന്‍, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ടി എസ് സുയമോൾ, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ ശരവണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി പി ഷാജി, പഞ്ചായത്തംഗങ്ങളായ രജിമോൾ ശിവദാസ്, പി എസ് ശിഖിവാഹനൻ, എസ് ജയചന്ദ്രൻ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്‌മി, ആര്യാട് സിഡിപിഒ പ്രവ്ദ പീറ്റർ, ഐസിഡിഎസ് സൂപ്പർവൈസർ ലിനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home