ad
Deshabhimani

ധവളപത്രത്തിലെ ജനവിരുദ്ധ 
നിർദേശങ്ങൾക്കെതിരെ പ്രതിഷേധം

സർക്കാരിന്റെ ധവളപത്രത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി കലക്‍ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച യോഗം
കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എസ് രാജലക്ഷ്മി ഉദ്ഘാടനംചെയ്യുന്നു

സർക്കാരിന്റെ ധവളപത്രത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി കലക്‍ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച യോഗം
കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എസ് രാജലക്ഷ്മി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 12:47 AM | 1 min read

ആലപ്പുഴ

യുഡിഎഫ്‌ സർക്കാറിന്റെ ധവളപത്രത്തിലെ ജനവിരുദ്ധ നിർദേശങ്ങൾക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധം കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് ധനപാൽ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഐ അനീസ് സംസാരിച്ചു. ഹരിപ്പാട്‌ കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ജെ പ്രശാന്ത്‌ ബാബുവും മാവേലിക്കരയിൽ കെഎസ്‌ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം -സി ജ്യോതികുമാറും കുട്ടനാട്ടിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം -കെ രാജ്‌കുമാറും ചേർത്തലയിൽ കെ എസ്‌ ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം -എൻ എസ് ശ്രീകുമാറും പ്രതിഷേധം ഉദ്‌ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home