കെ ടി മാത്യുവിന് സ്‌മരണാഞ്ജലി

കെ ടി മാത്യു അനുസ്മരണം സിപി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ ടി മാത്യുവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. സിപിഐ എം കലവൂർ ലോക്കൽ കമ്മിറ്റി സർവോദയപുരത്ത് സംഘടിപ്പിച്ച അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കെ എസ് വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ, ഏരിയ സെക്രട്ടറി പി രഘുനാഥ്, പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, ലോക്കൽ സെക്രട്ടറി പി പി സംഗീത, പി തങ്കമണി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ എന്നിവർ സംസാരിച്ചു.










0 comments