എം ത്യാഗരാജന് നാടിന്റെ യാത്രാമൊഴി

അമ്പലപ്പുഴ
സിപിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗം എം ത്യാഗരാജന് നാട് അന്ത്യാഭിവാദ്യം അർപ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. രാവിലെ 10.30ന് പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാളിലും തുടർന്ന് വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, അഡ്വ. കെ ആർ ഭഗീരഥൻ, അഡ്വ. എ എം ആരിഫ്, കെ സി വേണുഗോപാൽ എം പി, കോൺഗ്രസ് നേതാവ് അഡ്വ. എം ലിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, ഏരിയ സെക്രട്ടറിമാരായ സി ഷാംജി, അജയ് സുധീന്ദ്രൻ, കെ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറി ആർ അശോക് കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, എ ഡി കുഞ്ഞച്ചൻ, പുന്നപ്രവടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അഡ്വ. ആർ രാഹുൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. അനുസ്മരണ യോഗത്തിൽ കെ പി സത്യകീർത്തി അനുശോചന പ്രമേയം അവതരിപ്പിച്ചു.










0 comments