ad
Deshabhimani

ബിഎസ്എൻഎൽ ഓഫീസിൽ 
മരങ്ങൾക്ക്‌ കൂട്ടക്കുരുതി

ലോക പരിസ്ഥിതി ദിനത്തിൽ കായംകുളം  ബിഎസ്എൻഎൽ ഓഫീസ് അങ്കണത്തിലെ  വൃക്ഷം വെട്ടിമാറ്റിയ നിലയിൽ

ലോക പരിസ്ഥിതി ദിനത്തിൽ കായംകുളം ബിഎസ്എൻഎൽ ഓഫീസ് അങ്കണത്തിലെ വൃക്ഷം വെട്ടിമാറ്റിയ നിലയിൽ

വെബ് ഡെസ്ക്

Published on Jun 06, 2026, 12:45 AM | 1 min read

കായംകുളം

പരിസ്ഥിതി ദിനത്തിൽ കായംകുളം ബിഎസ്എൻഎൽ ഓഫീസ് അങ്കണത്തിലെ വൃക്ഷങ്ങൾക്ക് കൂട്ടക്കുരുതി. 25 ഓളം മരങ്ങളാണ്‌ വെട്ടി മാറ്റിയത്‌. മാവ്, പ്ലാവ്, ആഞ്ഞിലി അടക്കമുള്ളവയാണ് വെട്ടിയത്. സമീപവാസിയുടെ പരാതിയിൽ മരം ന‍ീക്കാനാണ് വെട്ടുകാർ എത്തിയത്. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ്‌ ഇത്രയും മരം വെട്ടിയതെന്ന്‌ ജീവനക്കാർ പറയുന്നു. നടപടിക്രമം പാലിക്കാതെയാണ് മരം വെട്ടിയതെന്ന് ആരോപിച്ച്‌ ജീവനക്കാർ രംഗത്ത് വന്നതോടെ കൂടുതൽ എണ്ണം മുറിക്കാതെ വെട്ടുകാർ പിൻവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home