ഭിന്നശേഷിക്കാർക്ക് യാത്രായിളവ് നൽകണം: ഡിഎഡബ്ല്യുഎഫ്

മാവേലിക്കര
ഭിന്നശേഷിക്കാർക്ക് നിബന്ധന കൂടാതെ കെഎസ്ആർടിസി ബസിൽ യാത്രായിളവ് നൽകണമെന്ന് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് രാധാകൃഷ്‌ണൻ അധ്യക്ഷനായി. ഹരികുമാർ പൂങ്കോയിക്കൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പരശുവക്കൽ മോഹനൻ, സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, അജി അമ്പാടി, ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ, പുന്നൂസ് മാവേലിക്കര, ജി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 27 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷംനാദ് റഷീദ് (പ്രസിഡന്റ്), തുളസി ഹരിപ്പാട്, ഗിരീഷ് അമ്പലപ്പുഴ, ഷംസുദ്ദീൻ ആലപ്പുഴ (വൈസ്‌പ്രസിഡന്റ്). ഹരികുമാർ പൂങ്കോയിക്കൽ (സെക്രട്ടറി), എസ് ഉദയൻ, പ്രസന്ന ജയൻ, പൊന്നൂസ് മാവേലിക്കര (ജോയിന്റ് സെക്രട്ടറി), അഞ്‌ജിത വേണു (ട്രഷറർ).











0 comments