ad
Deshabhimani

വനിതകൾക്ക് വസ്‌ത്രനിർമാണത്തിൽ പരിശീലനം

Kudumbashree organized garment making training in Arattupuzha

കുടുംബശ്രീ ആറാട്ടുപുഴയിൽ സംഘടിപ്പിച്ച വസ്‌ത്രനിർമാണ പരിശീലനം

വെബ് ഡെസ്ക്

Published on Aug 29, 2025, 12:39 AM | 1 min read

ഹരിപ്പാട്

ആറാട്ടുപുഴ പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ്‌ വനിതകൾക്ക് ഫാഷൻ ഡിസൈനിങ് പരിശീലന പദ്ധതി ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ആറാട്ടുപുഴ ശ്രീനാരായണ ഭക്തജനസംഘം ഹാളിലാണ് 32 ദിവസത്തെന പരിശീലനം. പഞ്ചായത്ത് ആക്‌ടിങ്‌ പ്രസിഡന്റ് ഷീബ മൻസൂർ ഉദ്‌ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ സ്‌മിത രാജേഷ് അധ്യക്ഷയായി. വാർഡ്‌ അംഗം എൽ മൻസൂർ മുഖ്യപ്രഭാഷണം നടത്തി. ഏഴാംക്ലാസ്‌മുതൽ ബിരുദാനന്തര ബിരുദധാരികൾവരെയായ 18നും 45നും മധ്യേ പ്രായമുള്ള 70 വനിതകൾക്കാണ് സൗജന്യ പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായസഹകരണങ്ങളും കുടുംബശ്രീ മിഷൻ ലഭ്യമാക്കും. കുടുംബശ്രീ മിഷൻ അംഗീകാരമുള്ള കരുനാഗപ്പള്ളി ആസ്ഥാനമായുള്ള ഐ സെറ്റ് എന്ന സ്ഥാപനമാണ് പരിശീലനം നൽകുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ സഹകരണത്തോടെ പാലമേൽ, ചിങ്ങോലി പഞ്ചായത്തുകളിൽ വനിതകൾക്ക് സമാന പരിശീലനം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home