Deshabhimani

എസി റോഡിൽ ലോറികൾ കൂട്ടിയിടിച്ച്‌ ഗതാഗതം തടസപ്പെട്ടു

എ സി റോഡിൽ ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ലോറികൾ

എ സി റോഡിൽ ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ലോറികൾ

വെബ് ഡെസ്ക്

Published on Oct 16, 2026, 12:12 AM | 1 min read

മങ്കൊമ്പ്

ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷനിൽ ലോറികൾ കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴം പുലർച്ചെ 5 .15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും പുന്നപ്ര കുറവൻതോടുള്ള വ്യാപാര സ്ഥാപനത്തിലേക്ക് സിമന്റുമായി പോയ ആലപ്പുഴ രജിസ്ട്രേഷനിലുള്ള വാഹനവും ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളുടെ ഡ്രൈവർ ക്യാബിൻ പൂർണമായും തകർന്നു. ക്യാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനത്തിലെ ഡ്രൈവർ തെങ്കാശി സ്വദേശി രമേഷ്‌ (52)നെ തകഴി, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നി രക്ഷാസേന ക്യാബിൻ വെട്ടി പൊളിച്ച്‌ പുറത്തെടുത്ത്‌ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊസൂരിൽ നിന്ന്‌ ആലപ്പുഴ വഴി ചങ്ങനാശേരിയിലേക്ക് ഇരുമ്പ് സാമഗ്രികളുമായി പോവുകയായിരുന്നു തമിഴ്നാട്‌ നിന്നുള്ള വാഹനത്തിലെ ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി പളനി സ്വാമി(28 )യെ പുളിങ്കുന്ന് പൊലീസാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്‌. ഇയാളുടെ കൈക്കും കാലിനും ഒടിവുണ്ട്. സംഭവം നടന്നയുടൻ പ്രദേശ വാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തെ തുടർന്ന് രാവിലെ എട്ടര വരെ എ സി റോഡിൽ ഗതാഗത കുരുക്കായി. ഇരുചക്ര വാഹനങ്ങളും കാറുകളും ആംബുലൻസുകളും മാത്രമാണ് പൊലീസ് കടത്തിവിട്ടത്. കെഎസ്ആർടിസി ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ മണിക്കൂറോളം റോഡിൽ കുടുങ്ങി. ക്രെയിൻ ഉപയോഗിച്ച്‌ രണ്ടു വാഹനങ്ങളും റോഡിന്റെ വശത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home