വ്യാപാരി വ്യവസായി സമിതി ഏരിയ കൺവൻഷൻ

വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ കൺവൻഷൻ നൂറനാട് മൂൺ ലൈറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്‌തു. ഏരിയ വൈസ്‌പ്രസിഡന്റ് ശ്രീജിത്ത് എസ് പിള്ള അധ്യക്ഷനായി. ഏരിയ രക്ഷാധികാരി ബി ബിനു മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജോയിന്റ് സെക്രട്ടറി എസ് വിഷ്‌ണു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ് ശരത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വ്യാപാരി ആശ്വാസ് ട്രസ്‌റ്റ് കൺവീനർ വി എം വർഗീസ് വ്യാപാരി ആശ്വാസ് പദ്ധതി വിശദീകരിച്ചു. ഏരിയ ട്രഷറർ ബി അശോക്‌കുമാർ, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ ബി ഫഹദ്, കെ രാജൻ, എസ് രാകേഷ്, എസ് അജിത്ത്, എ വി ഷാനവാസ് ഖാൻ, ഹരികുമാർ അക്ഷര, നൂറുദ്ദീൻ, റിയാസ് ഖാൻ ചൂനാട്, ബിജുകുമാർ പവിത്രം, സാബു മീരാൻ, പ്രദീപ് ബെസ്‌റ്റ് ബേക്കറി, ഷിബു ഹസൻ, സന്തോഷ്‌കുമാർ, കബീർ റെഡ് ലീഫ് എന്നിവർ സംസാരിച്ചു.










0 comments