ad
Deshabhimani

നാളെ നാട്ടിലാകെ 
വികസനാരവം

perumbalam bridge

പെരുമ്പളം പാലം

avatar
സ്വന്തം ലേഖകൻ

Published on Mar 06, 2026, 02:14 AM | 1 min read

ആലപ്പുഴ

മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ച ജില്ലയുടെ സ്വപ്ന പദ്ധതികളായ എസി റോഡും പെരുമ്പളം പാലവും നാടിന് സമർപ്പിക്കും. ചടങ്ങുകളിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും. 752 കോടി ചെലവിൽ നിർമിച്ച ആലപ്പുഴ–-ചങ്ങനാശേരി റോഡ് (എസി റോഡ്), 65.5 കോടി രൂപയിൽ നിർമിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം എന്നിവ രാവിലെ 10ന്‌ മങ്കൊമ്പ് ജങ്‌ഷനിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എസി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെആർഎഫ്ബിയുടെ മേൽനോട്ടത്തിലാണ് പടഹാരം പാലം പൂർത്തിയാക്കിയത്‌. പകൽ 11ന്  മുഖ്യമന്ത്രി പെരുമ്പളം പാലം നാടിന്‌ സമർപ്പിക്കും. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home