"തുഴത്താളം' പ്രദര്‍ശനത്തിന് തുടക്കം

നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി എൻടിബിആർ സൊസൈറ്റിയും പ്രസ് ക്ലബ്ബും ചേർന്ന് ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ‘തുഴത്താളം’ ഉദ്ഘാടനംചെയ‍്തശേഷം ചിത്രങ്ങൾ കാണുന്ന മജീഷ്യൻ സാമ്രാജ്
ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശം പകരുന്ന മാസ്മരിക നിമിഷങ്ങളും കുട്ടനാടന്‍ ജിവിതത്തിന്റെ മനോഹാരിതയും പകര്‍ത്തിയ ചിത്രപ്രദര്‍ശനത്തിന് മജീഷ്യന്‍ സാമ്രാജിന്റെ മാജിക്കോടെ തുടക്കം. എന്‍ടിബിആര്‍ സൊസൈറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച "തുഴത്താളം' ഫോട്ടോ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ മജീഷ്യന്‍ സാമ്രാജ് ഉദ്ഘാടനംചെയ്തു. വള്ളംകളിയുടെ ആവേശവും കായലിന്റെ മനോഹാരിതയും അടയാളപ്പെടുത്തുന്ന എഴുപതോളം ചിത്രങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മാധ്യമ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഫോട്ടോഗ്രാഫര്‍മാരായ പി മോഹന്‍ (ദീപിക), ക്ലീറ്റസ് പൂങ്കാവ് (ജനയുഗം), പി ആര്‍ സുരേഷ് (മംഗളം), കെ എസ് ആനന്ദ് (ദേശാഭിമാനി), വിഷ്ണു കുമരകം, മഹേഷ് മോഹന്‍(കേരളകൗമുദി), നിഖില്‍ രാജ്, വിഘ്‌നേഷ് കൃഷ്ണമൂര്‍ത്തി, സജിത്ത് ബാബു (മലയാള മനോരമ), സി ബിജു, പി പ്രണവ്(മാത്യഭൂമി), ഡാലു പരമേശ്വരന്‍ (ഐ ആന്റ് പിആര്‍ഡി) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിൽ. 30 വരെയാണ് ഫോട്ടോ പ്രദര്‍ശനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ജെ ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ആര്‍ട്ടിസ്റ്റ് ചിക്കൂസ് ശിവന്‍, പിആര്‍ഡി അസി. എഡിറ്റര്‍ ടി എ യാസിര്‍, എന്‍ടിബിആര്‍ പബ്ലിസിറ്റി കമ്മിറ്റി അംഗം അബ്ദുല്‍ സലാം ലബ്ബ എന്നിവര്‍ പങ്കെടുത്തു.










0 comments