ഇടിമുഴക്കമായി സന്ധ്യ ബെന്നി

അരൂർ
ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷൻ സ്ഥാനാർഥി സന്ധ്യ ബെന്നിയുടെ പര്യടനത്തിന് ഉജ്വല സമാപനം. മുദ്രാവാക്യം വിളിച്ചും ഷാളണിയിച്ചും ജനങ്ങൾ സ്വീകരിച്ചു. രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ തുറവൂർ പഴമ്പള്ളിക്കാവിൽനിന്ന് പര്യടനം തുടങ്ങി. ദലീമ എംഎൽഎ ഉദ്ഘാടനംചെയ്തു. സമ്മേളനത്തിൽ രാജു മാധവ് അധ്യക്ഷനായി. കുണ്ടത്തിൽക്കടവിലെ സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പി എൻ രാജു അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ എൻ എസ് ശിവപ്രസാദ്, എൻ പി ഷിബു,എസ് വി ബാബു,ജി ബാഹുലേയൻ, എ പി പ്രകാശൻ, യു ജി ഉണ്ണി, കെ ഡി ഉദയപ്പൻ, പി എസ് സന്തോഷ് കുമാർ, വിമൽ ജോസഫ്, വി എസ് പുഷ്പരാജ്, ശ്യാം ചന്ദ്രൻ, എസ് ഷിനു, ജി ഗിരികുമാർ, കെ കെ ജഗദീശൻ എന്നിവർ സംസാരിച്ചു.










0 comments