എടത്വ പള്ളി തിരുനാൾ
പ്രദക്ഷിണത്തിൽ ആയിരങ്ങൾ

എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന തിരുനാൾ പ്രദക്ഷിണം
മങ്കൊമ്പ്
എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് പ്രദക്ഷിണത്തിന് നേതൃത്വം വഹിച്ചത്. കൊടിയേറ്റ് നാൾ മുതൽ ചിന്നമുട്ടം തുറക്കാർ നിത്യേനയുള്ള കർമങ്ങളിൽ പങ്കെടുത്താണ് പ്രധാന തിരുനാൾ ദിനത്തിൽ ഗീവർഗീസ് സഹദായുടെ സ്വരൂപം ചുമലിലേറ്റി പ്രദക്ഷിണത്തിൽ പങ്കെടുത്തത്. തിരുനാൾ ദിനത്തിൽ പാളയംകോട്ട് രൂപത ബിഷപ് ഡോ. ജൂഡ് പോൾ രാജിന്റെ കാർമികത്വത്തിൽ കുർബാന നടന്നു. പ്രദക്ഷിണത്തിന് ഫാ. സേവ്യർ തുലവുംമൂട്ടിൽ കാർമികനായി. ചടങ്ങുകൾക്ക് തിരുനാൾ കോ ഓർഡിനേറ്റർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, സഹവികാരിമാരായ ഫാ. കുര്യൻ പുത്തൻപുര, ഫാ. വർഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരയ്ക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കൽ, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ഫാ ആന്റണി നമ്പിയത്ത് എന്നിവർ സഹകാർമികരായി.











0 comments