ജനമനസറിഞ്ഞ് തോമസ് കെ തോമസ്

തകഴി
കുട്ടനാട് നിയോജകമണ്ഡലത്തിലെ വികസനത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസിന് തകഴി പഞ്ചായത്തിൽ ആവേശകരമായ സ്വീകരണം. തകഴി മെമ്മോറിയൽ യുപി സ്‌കൂൾ സന്ദർശിച്ച തോമസ് കെ തോമസ് അവിടെയുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചു. ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ശാഖകളിലെത്തി ജീവനക്കാരെയും ഇടപാടുകാരെയും കണ്ട് വോട്ടഭ്യർഥിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികളോട് വോട്ടഭ്യർഥിച്ചു. മുട്ടാർ പഞ്ചായത്ത് മേഖലാ കൺവൻഷനിലും വീയപുരം മേഖലാ കൺവൻഷനിലും സ്ഥാനാർഥി പങ്കെടുത്തു. സിപിഐ എം തകഴി ലോക്കൽ സെക്രട്ടറി എം സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം മദൻലാൽ, എസ് അജയകുമാർ, എൻസിപി നേതാക്കളായ അജി കോശി, സോബി മാത്യു തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.










0 comments