ad
Deshabhimani

അവർക്ക്‌ ആഘോഷിക്കാൻ 
സ്വന്തം കെയ്‌ക്ക്‌

ചേർത്തല ബിആർസി ഓട്ടിസം സെന്റർ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ മുന്നോടിയായി ഒരുക്കിയ കെയ-്ക്ക്‌ നിർമാണ പരിശീലനത്തിൽനിന്ന്‌
വെബ് ഡെസ്ക്

Published on Dec 22, 2025, 12:32 AM | 1 min read

ചേർത്തല

ക്രിസ്‌മസ്‌ മധുരം പങ്കിടാൻ സ്വന്തമായി കെയ്‌ക്ക്‌ നിർമിച്ച്‌ ചേർത്തല ബിആർസി ഓട്ടിസം സെന്റർ. തിങ്കളാഴ്‌ച ക്രിസ്‌മസ്‌ ആഘോഷത്തിന്‌ സെന്ററിൽ എത്തുന്നവർക്ക്‌ നൽകാനാണ്‌ കെയ്‌ക്ക് നിർമിച്ചത്‌. ചേർത്തല എസ്‌എൻഎം ഗവ. സ്‌കൂളിലെ ക്രിയേറ്റീവ് കോർണറിലായിരുന്നു കെയ്‌ക്ക്‌ നിർമാണം. ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠിതാക്കളാണ് കെയ്‌ക്ക് നിർമിച്ച്‌ ഓട്ടിസം സെന്ററിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിശീലനംനൽകിയത്. രക്ഷാകർത്താക്കൾക്ക് വരുമാനം കണ്ടെത്താനുള്ള വഴിതുറക്കുകയായിരുന്നു ലക്ഷ്യമെന്ന് ബിആർസി ബ്ലോക്ക്‌ പ്രോജക്‌ട്‌ കോ–ഓർഡിനേറ്റർ ടി ഒ സൽമോൻ പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്‌ പഠിതാക്കളായ പി എം വിമൽകുമാർ, കെ ഷെഫ്‌ന, ആർ അക്ഷര, യു ഹരികൃഷ്‌ണൻ, എസ്‌ അഭയ് കൃഷ്‌ണ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home