"തേൻ തുള്ളികൾ" മാഗസിൻ പ്രകാശിപ്പിച്ചു

പ്രീതികുളങ്ങര ടിഎംപി എൽപി സ്കൂളിൽ "തേൻ തുള്ളികൾ" മാഗസിൻ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ പ്രകാശിപ്പിക്കുന്നു
കലവൂർ
പ്രീതികുളങ്ങര ടിഎംപി എൽപി സ്കൂളിൽ കുട്ടികളുടെ മാഗസിൻ "തേൻ തുള്ളികൾ" മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ പ്രകാശിപ്പിച്ചു. വിദ്യാർഥിനി പ്രിവിനാ രാജ് ആണ് മുഖചിത്രം വരച്ചത്. വിദ്യാരംഗം കലാസാഹിത്യവേദി നാടകകൃത്ത് ഡൊമിനിക്ക് പഴമ്പാശേരി ഉദ്ഘാടനം ചെയ്‌തു. എ വിശ്വരാജൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റിൻസി, ആർ രശ്മി, ശാരി, പ്രധാനാധ്യാപിക ശ്രീജ ജി നായർ, വിദ്യാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments